സുപ്രീംകോടതിയില്‍ അസാധാരണ സംഭവം; കോടതികള്‍ നിര്‍ത്തിവെച്ച് നാല് ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനം

0
52

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ അസാധാരണ സംഭവം. 2 കോടതികള്‍ നിര്‍ത്തിവെച്ചു. 4 ജഡ്ജിമാര്‍ കോടതിയില്‍ നിന്നിറങ്ങി വാര്‍ത്താസമ്മേളനം വിളിച്ചു. കൊളീജിയത്തിനെതിരായ പ്രതിഷേധമാണ് ഇതെന്ന് സൂചന. ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് വാര്‍ത്താസമ്മേളനം. ജസ്റ്റിസ് ചെലമേശ്വര്‍, ജസ്റ്റിസ് രഞ്ചന്‍ ഗോഗോയ്, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ എന്നിവരാണ് മാധ്യമങ്ങളെ കാണുന്നത്.