സേവന നികുതികള്‍ വര്‍ധിപ്പിക്കുമെന്ന് തോമസ് ഐസക്

0
95

തിരുവനന്തപുരം: ബജറ്റില്‍ സേവന നികുതികള്‍ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. 50 വര്‍ഷം മുമ്പുള്ള ഭൂനികുതിയാണ് ഇപ്പോഴുമുള്ളത്. ഭൂനികുതി അടക്കമുള്ള കാര്യങ്ങളില്‍ മാറ്റം വരേണ്ടതുണ്ടെന്നും നികുതി പിരിക്കാന്‍ ചെലവാകുന്നതിന്റെ നാലില്‍ ഒന്നുപോലും ഇപ്പോള്‍ ലഭിക്കുന്നില്ലെന്നും തോമസ് ഐസക് അറിയിച്ചു.

ഇക്കാര്യങ്ങളെല്ലാം ബജറ്റില്‍ പരിഗണിക്കണമെന്നും ഇക്കാര്യത്തില്‍ സമവായം ഉണ്ടാകേണ്ടതുണ്ടെന്നും ഐസക്ക് പറഞ്ഞു. കൂടാതെ മിസോറാം ലോട്ടറി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതെല്ലാം മാര്‍ഗങ്ങളിലൂടെ ഇതിനെ തടയാന്‍ സാധിക്കുമോ ആ മാര്‍ഗങ്ങളെല്ലാം പ്രയോഗിക്കും. മിസോറാം ലോട്ടറിയുടെ വരവിനു കാരണം ചില ഏജന്റുമാരാണെന്നും അത്തരം ഏജന്റുമാര്‍ക്ക് കേരളാ ഭാഗ്യക്കുറിയില്‍ സ്ഥാനമുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.