സൗദി ടൂറിസ്​റ്റ്​ വിസ: 25 വയസിന്​ മുകളിലുള്ള വനിതകൾക്ക്​ ഇനിഒറ്റക്കും എത്താം

0
49

റിയാദ്​: സൗദിയിൽ ടൂറിസ്​റ്റ്​ വിസ അനുവദിക്കു​േമ്പാൾ 25 വയസിന്​ മുകളിലുള്ള വനിതകൾക്ക്​ പുരുഷബന്ധു ഒപ്പം വേണമെന്ന്​ നിർബന്ധമില്ലെന്ന്​ ടൂറിസം കമീഷൻ. 25 ന്​ മുകളിലുള്ള സ്​ത്രീകൾക്ക്​ ഒറ്റക്ക്​ തന്നെ വരാം.

ഇൗവർഷം ആദ്യം തന്നെ നടപടികൾ ആരംഭിക്കും.30 ദിവസം കാലാവധിയുള്ള സിംഗിൾ എൻട്രി വിസയാണ്​ അനുവദിക്കുന്നത്​.തൊഴിൽ, സന്ദർശക, ഹജ്ജ്​, ഉംറ വിസകളുമായി ഇതിന്​ ബന്ധമുണ്ടാകില്ല.