ആന്റിഓക്‌സിഡന്റുകള്‍ ഗുണമോ ദോഷമോ

0
107

ആരോഗ്യത്തിന് അത്യുത്തമമായാണ് ആന്റി ഓക്‌സിഡന്റുകള്‍ കരുതപ്പെടുന്നത്. അതുകൊണ്ട് തന്നെ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഉല്‍പന്നങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുണ്ട്. ആന്റിഓക്‌സിഡന്റുകളെക്കുറിച്ച് അറിയാം.

എന്താണ് ആന്റിഓക്‌സിഡന്റുകള്‍ ?

ഒട്ടനവധി തന്മാത്രകള്‍ കൂടിച്ചേര്‍ന്നതാണ് ആന്റിഓക്‌സിഡന്റുകള്‍. ഇവ ഓക്‌സിഡേഷന്‍ എന്ന രാസപ്രക്രിയയിലൂടെ മറ്റ് തന്മാത്രകളെ സംരക്ഷിക്കുന്നു. ഓക്‌സിഡേഷനിലൂടെ കോശങ്ങള്‍ക്ക് ആവശ്യമായ പ്രധാന തന്മാത്രകളില്‍ തകരാറുണ്ടാകാം. ഡിഎന്‍എ, പ്രോട്ടീന്‍സ് എന്ന് തുടങ്ങി ശരീരിക പ്രക്രിയകളിലേക്ക് ആവശ്യമായ എല്ലാം ഇതില്‍ ഉള്‍പ്പെടും. ഡിഎന്‍എയിലുള്ള തന്മാത്രകള്‍ കോശങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിന് അത്യാവശ്യമാണ്. ഒരുപാട് തകരാറുകള്‍ ഉണ്ടായാല്‍ മൃതകോശങ്ങള്‍ രൂപപ്പെടാനോ പ്രവര്‍ത്തനം നിലയ്ക്കാനോ ഉള്ള സാഹചര്യം കൂടുതലാണ്. അത് തടയാന്‍ സഹായിക്കുന്ന ഒന്നാണ് ആന്റിഓക്‌സിഡന്റുകള്‍. ഇത്തരത്തില്‍ ഉണ്ടായേക്കാവുന്ന കേടുപാടുകള്‍ തടയാനും കുറയ്ക്കാനും ഇവയ്ക്കാകും. ശരീരത്തില്‍ സ്വതന്ത്ര റാഡിക്കലുകളുടെ എണ്ണം ഉയരുമ്പോഴാണ് അനിയന്ത്രിതമായ ഓക്‌സിഡേഷന്‍ ഉണ്ടാകുന്നത്.

അപകടകാരിയും വാര്‍ദ്ധക്യത്തിനും രോഗങ്ങള്‍ക്കും വഴിവെക്കുന്ന സ്വതന്ത്ര റാഡിക്കല്‍സുകളെ നിര്‍വീര്യമാക്കാന്‍ ആന്റിഓക്‌സിഡന്റുകള്‍ക്ക് ആകും. അതുകൊണ്ട് തന്നെ ആന്റിഓക്‌സിഡന്റിന്റെ അളവ് ഒരു പരിധി വരെ ശരീരത്തില്‍ കൂടുതല്‍ ഉള്ളത് നല്ല വിഷയമാണ്. എന്നാല്‍ എല്ലാ ആന്റിഓക്‌സിഡന്റുകളും തുല്യമല്ല.

പല സ്രോതസ്സുകളില്‍ നിന്നാണ് ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തില്‍ ഉണ്ടാകുന്നത്. ചിലത് ശരീരം തന്നെ ഉല്‍പാദിപ്പിക്കുമ്പോള്‍ ചിലത് നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്നു.

എന്നാല്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങാത്ത ഭക്ഷണത്തിലും ആന്റിഓക്‌സിഡന്റുകള്‍ ചേര്‍ക്കാനാകും. അതായത്, ഭക്ഷണം കേടുകൂടാതെ ദീര്‍ഘകാലം ഇരിക്കാന്‍ ആന്റിഓക്‌സിഡന്റുകള്‍ ഉപയോഗിക്കാം. (ഭക്ഷണപദാര്‍ത്ഥങ്ങളിലെ ഓക്‌സിഡേഷന്‍ ആന്റിഓക്‌സിഡന്റ് വെച്ച് തടയാം.)

ആന്റിഓക്‌സിഡന്റുകളെ ഏറ്റവും ഫലപ്രദമായി ശരീരത്തില്‍ എത്തിക്കാന്‍ പറ്റുന്ന മാര്‍ഗം നല്ല ഭക്ഷണമാണ്. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, മുട്ട, തുടങ്ങിയവ ആന്റിഓക്‌സിഡന്റുകള്‍ ലഭ്യമാകുന്ന സ്രോതസ്സുകളാണ്. എന്നാല്‍ ഫാസ്റ്റ് ഫുഡിലോ പാക്കറ്റ് ഭക്ഷണങ്ങളിലോ അവര്‍ അവകാശപ്പെടുന്ന ആന്റിഓക്‌സിഡന്റുകള്‍ ലഭ്യമാകില്ല.

ആന്റിഓക്‌സിഡന്റുകളുടെ സപ്ലിമെന്റുകള്‍ ആകട്ടെ ഗുണത്തെക്കാളേറെ ദോഷമാവും ചെയ്യുക.

അധികമായാല്‍…

  • ആന്റിഓക്‌സിഡന്റുകള്‍ വലിയ സാന്ദ്രതയില്‍ കാണപ്പെടുന്നത് ദോഷഫലങ്ങള്‍ ഉണ്ടാക്കും.
  • പ്രോഓക്‌സിഡന്റുകളായി പ്രവര്‍ത്തിച്ച് ഓക്‌സിഡേഷന്‍ വര്‍ദ്ധിപ്പിക്കും.
  • കാന്‍സര്‍ പോലുള്ള അപകടകാരികളായ കോശങ്ങളെ സംരക്ഷിക്കും. നല്ല കോശങ്ങള്‍ക്കുള്ള വ്യായാമം കുറച്ച് നിഷ്‌ക്രിയമാക്കും.