ഐ​എ​സ്എ​ൽ:ഒരു ഗോളിന് പുണെയെ തോല്‍പ്പിച്ച് ചെന്നൈയ്ന്‍ ഒന്നാമത്

0
49

ചെ​ന്നൈ: ഐ​എ​സ്എ​ലി​ൽ ചെ​ന്നൈ​യ്ൻ എ​ഫ്സി​ക്ക് ഒ​റ്റ​ഗോ​ൾ വി​ജ‍​യം. സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പൂ​ന എ​ഫ്സി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നു ചെ​ന്നൈ​യ്ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഗ്രി​ഗ​റി നെ​ൽ​സ​ൺ ആ​യി​രു​ന്നു ചെ​ന്നൈ​യി​ന്‍റെ സ്കോ​റ​ർ.

ആദ്യപകുതിയില്‍ രണ്ടു ടീമുകള്‍ക്കും നിരവധി ഗോള്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ഗോളി വിശാലിന്റെ മിന്നും നീക്കങ്ങളാണ് കൂടുതല്‍ ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് പുണെയെ രക്ഷിച്ചത്. മുഴുവന്‍ സമയവും കളം നിറഞ്ഞ് കളിച്ച ചെന്നൈയ്‌ന്റെ മെയില്‍സണ്‍ ആല്‍വസാണ് കളിയിലെ താരം.ജയത്തോടെ പത്ത് മത്സരങ്ങളില്‍നിന്ന് 20 പോയന്റോടെ ചെന്നൈയിന്‍ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. 18 പോയന്റുള്ള ബെംഗളൂരു എഫ്‌സിയാണ് രണ്ടാം സ്ഥാനത്ത്. പത്ത് മത്സരങ്ങളില്‍ നിന്ന് 16 പോയന്റുള്ള പുണെ മൂന്നാം സ്ഥാനത്താണ്.