ഓഖി: ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു

0
41

കോഴിക്കോട്: ഓഖി ദുരന്തത്തില്‍ മരണമടഞ്ഞവരുടെ മൃതദേഹങ്ങളില്‍ ഒന്നുകൂടി തിരിച്ചറിഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹമാണ് തിരിച്ചറിഞ്ഞത്.

തിരുവനന്തപുരം ചൊവ്വര അടിമലത്തുറ സുധ ഹൗസില്‍ മിഖായേലിന്റെ മകന്‍ ആന്റണി(56)യുടെ മൃതദേഹമാണ് മക്കളും ബന്ധുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങിയത്.