കര്‍ണാടകയില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന് സിദ്ധരാമയ്യ

0
52

കര്‍ണാടക: കര്‍ണാടകയില്‍ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഭരണ വിരുദ്ധ വികാരമില്ലാത്തതിനാല്‍ രാഹുല്‍ ഗാന്ധി സന്തുഷ്ടനാണ്. പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ട്. അനാവശ്യമായ വിഷയങ്ങളാണ് ബി.ജെ.പി ഉയര്‍ത്തിക്കൊണ്ടു വരുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.