കാമോ പെയിന്റ് സ്‌കീമും എക്‌സ്‌പ്ലോറര്‍ കിറ്റും; ‘ഹിമാലയന്‍ സ്ലീറ്റ്’ വിപണിയില്‍

0
75

അനൂപ് കൈലാസനാഥ ഗിരി

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ സ്ലീറ്റ് വിപണിയിലെത്തി. ഹിമാലയന്‍ പര്‍വ്വത നിരകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് പുതിയ കാമോ പെയിന്റ് സ്‌കീമിലാണ് സ്ലീറ്റ് എഡിഷന്‍ എത്തിയിരിക്കുന്നത്. പുതുതായുള്ള എക്‌സ്‌പ്ലോറര്‍ കിറ്റും മറ്റൊരു സവിശേഷതയാണ്. നിലവില്‍ സ്ലീറ്റ് എഡിഷന്റെ 500 യൂണിറ്റുകള്‍ മാത്രമാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 5,000 രൂപ അഡ്വാന്‍സ് നല്‍കി ഉപഭോക്താക്കള്‍ക്ക് ബുക്കിങ് നടത്താവുന്നതാണ്.


ആദ്യത്തെ 500 യൂണിറ്റുകള്‍ എക്സ് പ്ലോറര്‍ കിറ്റോട് കൂടി ലഭ്യമാകും. പാനിയര്‍ മൗണ്ടിംഗ് റെയിലുകള്‍, ബാര്‍-എന്‍ഡ് വെയ്റ്റുകള്‍, ഓഫ്-റോഡ് സ്റ്റൈല്‍ അലൂമിനിയം ഹാന്‍ഡില്‍ ബാര്‍, 26-ലിറ്റര്‍ വാട്ടര്‍ റെസിസ്റ്റന്റ് അലൂമിനിയം പാനിയറുകള്‍ എന്നിവയാണ് എക്സ് പ്ലോറര്‍ കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിലവിലുള്ള അതെ 411 സിസി സിംഗിള്‍-സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എന്‍ജിന്‍ തന്നെയാണ് ഹിമാലയന്‍ സ്ലീറ്റിനും കരുത്ത് പകരുന്നത്. 24 ബിഎച്ച്പിയും 32എന്‍എം ടോര്‍ക്കും ൗ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് ഗിയര്‍ബോക്സും എന്‍ജിനില്‍ ഇടംതേടിയിട്ടുണ്ട്