കിം ജോങ് ഉന്നിനെ ന്യായീകരിച്ച് കോടിയേരി

0
55

കായംകുളം: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാജ്യത്തിന്റെ നിലനില്‍പ്പിനു വേണ്ടിയാണ് ഉത്തര കൊറിയ ക്ഷേമപദ്ധതികള്‍ക്കുള്ള പണമെടുത്തു സൈനികശേഷി വര്‍ധിപ്പിക്കുന്നതെന്നു കോടിയേരി പറഞ്ഞു. ചൈനയ്‌ക്കെതിരെ അമേരിക്കയും ജപ്പാനും ഓസ്‌ട്രേലിയയും ഇന്ത്യയും അടങ്ങുന്ന അച്ചുതണ്ടു രൂപപ്പെട്ടു വരികയാണെന്നും ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം കായംകുളത്ത് ഉദ്ഘാടനം ചെയ്യവെയായിരുന്നു യായിരുന്നു കോടിയേരിയുടെ പ്രതികരണം.