കേരളം വ്യവസായ സംരംഭങ്ങള്‍ക്ക് ഉചിതമായ സംസ്ഥാനം: ഗവര്‍ണര്‍ പി.സദാശിവം

0
57

തിരുവനന്തപുരം: കേരളം വ്യവസായ സംരംഭങ്ങള്‍ക്ക് ഉചിതമായ സംസ്ഥാനമെന്ന് ഗവര്‍ണര്‍ പി.സദാശിവം. കേരളത്തിന്റെ വികസനത്തിന് മലയാളികളായ പ്രവാസികള്‍ക്ക് മികച്ച സംഭാവന ചെയ്യാന്‍ സാധിക്കുമെന്നും ലോക കേരള സഭയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിന്റെ എല്ലാ കോണിലും മലയാളികള്‍ ഉണ്ട്. ടൂറിസത്തിന്റെ വികസനത്തിന് നമ്മുടെ സ്ഥാനം വലിയ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇക്കാര്യത്തില്‍ മലയാളികളായ പ്രവാസികള്‍ക്ക് ഒരുപാട് സംഭാവനകള്‍ ചെയ്യാന്‍ കഴിയുമെന്നും അത്തരം കാര്യങ്ങള്‍ക്ക് ഉതകുന്ന തരത്തിലുള്ള സംവാദവും കൂട്ടായ്മയുമാണ് ലോക കേരള സഭയില്‍ പ്രതിഭലിച്ചതെന്നും അദ്ദേഹം പറഞ്ഞു.