സെഞ്ചൂറിയൻ ടെസ്റ്റ്: ദക്ഷിണാഫ്രിക്ക ആദ്യ ദിനം ആറിന് 269

0
63

സെഞ്ചൂറിയൻ:  ഇ​ന്ത്യ​ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ മി​ക​ച്ച തു​ട​ക്കം ല​ഭി​ച്ചി​ട്ടും മു​ത​ലാ​ക്കാ​നാ​വാ​തെ ദ​ക്ഷി​ണാ​ഫ്രി​ക്ക ത​ക​ർ​ച്ച​യി​ലേക്ക് . ആദ്യ ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ആദ്യ ദിനം കളി അവസാനിക്കുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ269 റൺസാണ് സ്വാന്തമാക്കി. ദക്ഷിണാഫ്രികക്ക് വേണ്ടി മർക്രം 94 ഉം ഹാഷിം ആംല 82 റൺസും നേടി ദക്ഷണാഫ്രകക്ക് മികച്ച തുടക്കമാണ് നൽകിയത്.

അം​ല​യും മാ​ർ​ക്ര​മും അ​നാ​യാ​സം ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രെ കൈ​കാ​ര്യം ചെ​യ്തു. സെ​ഞ്ചു​റി​യി​ലേ​ക്കു കു​തി​ക്കു​ക​യാ​യി​രു​ന്ന മാ​ർ​ക്ര​മി​നെ പു​റ​ത്താ​ക്കി അ​ശ്വി​ൻ  ഇ​ന്ത്യ​ക്ക് ബ്രേ​ക്‌​ത്രു ന​ൽ​കി. പി​ന്നാ​ലെ​യെ​ത്തി​യ എ​ബി ഡി​വി​ല്ലേ​യ്ഴ്സി​ന്‍റെ ഇ​ന്നിം​ഗ്സി​നും പിടിച്ചു നിൽക്കാനായില്ല . എ​ബി​യെ (20) ഇ​ഷാ​ന്ത് ശ​ർ​മ പു​റ​ത്താ​ക്കി.

ക്വി​ന്‍റ​ൻ ഡി ​കോ​ക്കി​നെ നേ​രി​ട്ട ആ​ദ്യ പ​ന്തി​ൽ ത​ന്നെ അ​ശ്വി​ൻ പ​റ​ഞ്ഞു​വി​ട്ട​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക പ​ത​റി. ഫി​ലാ​ന്ദ​റും റ​ണ്ണൊ​ന്നും എ​ടു​ക്കാ​തെ പു​റ​ത്താ​യ​തോ​ടെ ആ​തി​ഥേ​യ​ർ ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​യി.‌ ആ​ദ്യ ദി​നം ക​ളി അ​വ​സാ​നി​ക്കു​മ്പോ​ൾ ക്യാ​പ്റ്റ​ൻ ഡു​പ്ല​സി​യും (24) മ​ഹാ​രാ​ജു​മാ​ണ് (10) ക്രീ​സി​ൽ.

ഇന്ത്യക്കുവേണ്ടി അശ്വിൻ മൂന്നുവിക്കറ്റും ഇഷാന്ത് ശർമ്മ ഒരു വിക്കറ്റും നേടി

ആദ്യ ടെസ്റ്റിലെ തോൽവിയോടെ പരമ്പരയിൽ പിന്നിൽ നിൽക്കുന്ന ഇന്ത്യയ്ക്കു നിർണായകമാണ് രണ്ടാം മൽസരം.വൃദ്ധിമാൻ സാഹയ്ക്കു പകരം പാർഥിവ് പട്ടേലിനെയും ഓപ്പണർ ശിഖർ ധവാനു പകരം കെ.എൽ.രാഹുലിനെയും ഭുവനേശ്വർ കുമാറിനു പകരം ഇശാന്ത് ശർമയെയും ഉൾപ്പെടുത്തിയാണ് ഇന്ത്യ രണ്ടാം മൽസരത്തിനിറങ്ങിയത്.