നിലവിലെ സാമ്പത്തിക പ്രതിസന്ധി ബജറ്റില്‍ പ്രതിഫലിച്ചേക്കുമെന്ന് ഗീതാ ഗോപിനാഥ്

0
43

തിരുവനന്തപുരം: നിലവിലെ സാമ്പത്തിക പ്രതിസന്ധി ബജറ്റില്‍ പ്രതിഫലിച്ചേക്കുമെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്. ചെലവുകള്‍ ഗണ്യമായി വര്‍ധിക്കുന്നത് ആശങ്കാ ജനകമാണ്. വര്‍ധിച്ചിരുന്ന ചെലവുകള്‍ നിയന്ത്രിക്കുന്നതിന് ബജറ്റില്‍ മുന്‍തുക്കം നല്‍കണം എന്നും അവര്‍ പറഞ്ഞു.

ജിഎസ്ടി നല്ലതാണെന്നും നടപ്പാക്കിയ രീതിയാണ് പ്രശ്നം സൃഷ്ടിച്ചതെന്നും അവർ‌ പറഞ്ഞു. കേരളം ജിഎസ്ടിയെ എതിര്‍ക്കുകയാണെന്നു തനിക്കു തോന്നുന്നില്ലെന്നും ഗീത വ്യക്തമാക്കി.

പണം ധൂർത്തടിക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്നും വരവിനനുസരിച്ചു മാത്രം ചെലവിടുന്ന, കമ്മി നിയന്ത്രിക്കുന്ന ബജറ്റായിരിക്കും ഫെബ്രുവരിയിൽ അവതരിപ്പിക്കുകയെന്നും ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക് നേരത്തെ വ്യക്തമാക്കിയിരുന്നു. കേരളത്തിൽ ജിഎസ്ടി വരുമാനം 20% വർധിക്കും എന്ന നിലപാടിൽ മാറ്റമില്ല. അതിന് ഒരു വർഷം കൂടി കാത്തിരിക്കണമെന്നും മന്ത്രി പറഞ്ഞു.