നിർമ്മാണ കമ്പനിയുമായി യുവ സൂപ്പർതാരങ്ങൾ

0
59

മലയാളത്തിൽ ഏറെ ചിലവേറിയ ചിത്രങ്ങൾ നിർമ്മിച്ചു ഇന്റർനാഷണൽ ലെവലിൽ മാർക്കറ്റിങ് നടത്താനുള്ള തയ്യാറെടുപ്പിലാണ്  മിന്നും താരങ്ങളായ ദുൽഖർ സൽമാനും, പ്രിത്വിരാജ് സുകുമാരനും. സാങ്കേതികത ഇത്രത്തോളം ഉയർന്ന കാല ഘട്ടത്തിൽ സിനിമയെ പൈറസിയിൽ നിന്നും  രക്ഷിക്കുക    എന്ന ദുർഘടമായ സാഹചര്യം  നിലവിൽ നിൽക്കുമ്പോൾ  ഒരേ സമയം വേള്‍ഡ്‌ വൈഡ് റിലീസ് എന്ന ആശയം മുൻ നിർത്തിയാണ് ഇരുവരും പ്രൊഡക്ഷൻ ഫീൽഡിലേക്ക് തിരിയുന്നത്.

പൃഥ്വിരാജ് , ഇന്ദ്രജിത് തുടങ്ങിയവർ അടങ്ങുന്ന പ്രൊഡക്ഷൻ ടീമിന്റെ ഒഫിഷ്യൽ ലോഞ്ച് ഉടൻ ഉണ്ടാകുമെന്നാണ് അറിയുന്നത്. എന്നാൽ ദുൽഖർ സൽമാൻ മുൻ കയ്യെടുക്കുന്ന പ്രൊഡക്ഷൻ ടീമിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മലയാളത്തിനൊപ്പം അന്യഭാഷാ ചിത്രങ്ങളും ഇവരുടെ കമ്പനികൾ വിതരണത്തിനെത്തിക്കും.