പ്രഗല്‍ഭരായവരെ ചെളിവാരിയെറിഞ്ഞ് പ്രശസ്തനാകാനുള്ള ശ്രമമാണ് വി.ടി ബല്‍റാമിന്റേത് :പ്രകാശ് കാരാട്ട്

0
54

വിടി ബല്‍റാം എംഎല്‍എയുടെ എകെജി പരാമര്‍ശത്തിനെതിരെ  ആഞ്ഞടിച്ച് സിപിഎം മുന്‍ ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ട്. എകെജിക്കെതിരേ ഫെയ്‌സ്ബുക്കില്‍ ബല്‍റാം നടത്തിയ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് കാരാട്ടിന്റെ പ്രതികരണം. പ്രഗല്‍ഭരായവരെ ചെളിവാരിയെറിഞ്ഞ് പ്രശസ്തനാകാനുള്ള ശ്രമമാണ് അത്. നേരിട്ട് കണ്ടിട്ടുള്ള ഏറ്റവും സമര്‍പ്പിതരായ ദമ്പതികളായിരുന്നു എകെജിയും സുശീലയുമെന്നും കാരാട്ട് വ്യക്തമാക്കി.

എകെജി ബാലപീഡനം നടത്തിയിരുന്നു എന്നതടക്കമുള്ള കമന്റുകളാണ് ബല്‍റാം ചര്‍ച്ചക്കിടെ പോസ്റ്റുചെയ്തത്. കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നെങ്കിലും പറഞ്ഞ കാര്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു ബല്‍റാം. ഇതിനിടെ ബല്‍റാമിനെ കൈയേറ്റം ചെയ്യാനം സി.പിഎം പ്രവര്‍ത്തകര്‍ ശ്രമിച്ചു. ബല്‍റാമിനെതിരെ കായിക അക്രമണം നടന്നതോടെ കോണഗ്രസ് നേതൃത്വവും എംഎല്‍എയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്.