ബല്‍റാമിനെ ഭീഷണിപ്പെടുത്തി വീട്ടിലിരുത്താമെന്ന് കരുതേണ്ട; പിന്തുണയുമായി ഉമ്മന്‍ചാണ്ടി തൃത്താലയില്‍

0
88

പാലക്കാട്: എകെജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ വി.ടി ബല്‍റാമിന് പിന്തുണയുമായി ഉമ്മന്‍ചാണ്ടി തൃത്താലയിലെത്തി. ബല്‍റാമിനെതിരായ സി.പി.എം ആക്രമണത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

വി.ടി ബല്‍റാമിന്റെ നാവ് പിഴുതെടുക്കുമെന്ന് സിപിഎം നേതാവ് പറഞ്ഞതിനെക്കുറിച്ചും മുഖ്യമന്ത്രി നിലപാട് പറയണം. ഫാസിസ്റ്റ് പ്രവണത അംഗീകരിച്ചു കൊടുക്കില്ല. സിപിഎം തെറ്റ് തിരുത്തണമെന്നും ബല്‍റാമിനെ ഭീഷണിപ്പെടുത്തി വീട്ടിലിരുത്താമെന്ന് കരുതേണ്ടെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.