മലയാളത്തിന്റെ വാനമ്പാടി ശബരീശ സന്നിധിയില്‍

0
72

പത്തനംതിട്ട : മലയാളിയുടെ വാനമ്പാടി കെ.എസ്. ചിത്ര ഇരുമുടിക്കെട്ടുമേന്തി  ശബരീശ സന്നിധിയിലെത്തി. വൈകിട്ട് ഏഴു മണിയോടെ ഭര്‍ത്താവും സഹോദരങ്ങളും ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ക്കൊപ്പം ചിത്ര ദര്‍ശനം നടത്തിയത്.

തൈയ്ക്കാട് അയ്യപ്പക്ഷേത്രത്തില്‍ നിന്ന് കെട്ടുമുറുക്കി എത്തിയ ചിത്ര തിരക്ക് മൂലം ഡോളി യിലാണ് സന്നിധാനത്ത് എത്തിയത്. ഡോളിയില്‍ വരേണ്ടി വന്നതില്‍ കുറ്റബോധം ഉണ്ട്. ഇനി മാസ പൂജ സമയത്ത് മല ചവിട്ടി സന്നിധാനത്ത് എത്തുമെന്നും അവര്‍ പറഞ്ഞു. സഹോദരങ്ങളും ഒപ്പം ഉണ്ട്.’ഞാനെന്ന് കാണുമെന്‍ മണികണ്ഠസ്വാമിയെ’ എന്ന ഗാനം ആലപിക്കുകയും ചെയ്തു. നാളെ രാവിലെ ഹരിവരാസന പുരസ്‌കാരം ഏറ്റു വാങ്ങി വൈകിട്ട് മകരജ്യോതി ദര്‍ശനവും നടത്തും.

ആദ്യ ശബരിമല ദര്‍ശനത്തെ ജന്മസാഫല്യമെന്നാണ് ചിത്ര വിശേഷിപ്പിച്ചത്. പായമായവരും കൊച്ചു കുട്ടികളുമെല്ലാം അതികഠിനമായ മല ചവിട്ടി അയ്യനെ കാണാന്‍ വരുന്നു. എവിടെയും നിറയുന്നത് ശരണമന്ത്രം. വളരെ വിശുദ്ധമായ അനുഭവമാണ് ശബരിമല യാത്ര നല്‍കിയതെന്നും ചിത്ര പ്രതികരിച്ചു.