മഹാരാഷ്ട്രയില്‍ ബോട്ട് മുങ്ങി; അഞ്ച് കുട്ടികള്‍ മരിച്ചു

0
38


മുംബൈ: മഹാരാഷ്ട്രയില്‍ ദഹാനു കടല്‍തീരത്ത് കുട്ടികളുമായി പോയ ബോട്ട് മുങ്ങി അഞ്ച് മരണം. അപകടത്തില്‍ പത്ത് പേരെ കാണാതായി. 25 കുട്ടികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 40 കുട്ടികളുമായി തിരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

ദഹാനു കടല്‍തീരത്തുനിന്ന് രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കപ്പലുകളും ഡോണിയര്‍ വിമാനവും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.