മുംബൈ വിമാനത്താവളത്തിൽ തീപിടിത്തം

0
48

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടിത്തം. വിമാനത്താവളത്തിൽ ആഭ്യന്തര ടെർമിനലിലെ വിശ്രമമുറിയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേന തീയണച്ചതായും തീപിടിത്തം വിമാന സർവീസുകളെ ബാധിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

വിമാനത്താവളത്തിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല . എട്ട് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. യാത്രക്കാര്‍ ഉപയോഗിക്കുന്ന മുറികളില്‍നിന്ന് വളരെ അകലെയാണ് തീപിടിച്ച കോണ്‍ഫറന്‍സ് ഹാളെന്ന് അധികൃതര്‍ പറഞ്ഞു. അതിനാല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ തീപ്പിടിത്തം ബാധിച്ചിട്ടില്ലെന്ന് മുംബൈ വിമാനത്താവളം അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.