സെഞ്ചൂറിയന്‍ ടെസ്റ്റ്: ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട തുടക്കം

0
50

സെഞ്ചൂറിയന്‍: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ ടെസ്റ്റിലെ തോല്‍വിയോടെ പരമ്പരയില്‍ പിന്നില്‍ നില്‍ക്കുന്ന ഇന്ത്യയ്ക്ക് ഈ മല്‍സരം നിര്‍ണായകമാണ്. ആദ്യ മല്‍സരത്തില്‍ നിന്ന് മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടുന്നത്. ഓപ്പണര്‍ ശിഖര്‍ ധവാനു പകരം കെ.എല്‍.രാഹുലും വൃദ്ധിമാന്‍ സാഹയ്ക്കു പകരം പാര്‍ഥിവ് പട്ടേലും ഭുവനേശ്വര്‍ കുമാറിനു പകരം ഇശാന്ത് ശര്‍മയും ടീമില്‍ ഇടം നേടി. അജിങ്ക്യ രഹാനെ ഇന്നത്തെ മല്‍സരത്തിലും ടീമിലില്ല.

പിച്ചിന്റെ ഗതി മല്‍സരത്തെ കാര്യമായി തന്നെ ബാധിക്കും. കേപ്ടൗണിലെ ആദ്യ ടെസ്റ്റില്‍ വെര്‍നന്‍ ഫിലാന്‍ഡറുടെ സ്വിങ് ബൗളിങ്ങില്‍ കാലിടറിയ ഇന്ത്യയെ സെഞ്ചൂറിയനില്‍ കാത്തിരിക്കുന്നത് ബൗണ്‍സുള്ള പിച്ചാണ്. ഇവിടെ 22 മല്‍സരങ്ങള്‍ കളിച്ച ദക്ഷിണാഫ്രിക്ക പതിനേഴ് മല്‍സരങ്ങളിലും ജയിച്ചിരുന്നു.