അണ്ടർ 19 ലോകകപ്പ് : ഇന്ത്യക്ക് വമ്പൻ സ്കോർ

0
51

മൗണ്ട് : അണ്ടർ 19 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ . ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 328 റൺസാണ് സ്വാന്തമാക്കിയത് . ഓപ്പണർമാരായ ക്യാപ്റ്റൻ പൃഥ്വി ഷാ നേടിയ 94 റൺസും മനോജ് കൽറ 82 റൺസും ഇന്ത്യക്ക് സ്വപ്ന തുല്യമായ തുടക്കമാണ് നൽകിയത്.ശുഭ്മാൻ ഗിൽ 63 ഉം അഭിഷേക് ശർമ്മ 23 ഉം ഇന്ത്യൻ ബാറ്റിങ്ങ് നിരയിൽ മികച്ച സ്കോർ കണ്ടെത്താൻ സഹായിച്ചു.

ഓസ്‌ട്രേലിയക്ക് വേണ്ടി ജാക്ക് എഡ്വേർഡ്‌സ് 4 വിക്കറ്റും വിൽ സുതർലാൻഡ്; ഓസ്റ്റിൻ വെഗ്ഗ് എന്നിവർ ഓരോ വിക്കറ്റുകൾ നേടി.

ബംഗ്ലാദേശില്‍ 2016-ല്‍ നടന്ന കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലില്‍ വിന്‍ഡീസിനോട് തോറ്റാണ് ഇന്ത്യ രണ്ടാമതായത്. രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യന്‍ ടീമില്‍ ഒരുപിടി മികച്ചതാരങ്ങളുണ്ട്. ക്യാപ്റ്റനു പുറമേ ഷുബ്മാന്‍ ഗില്‍, ആര്യന്‍ ജുയാല്‍, അഭിഷേക് ശര്‍മ, ഹിമാന്‍ഷു റാണ എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷകൾ