അനാവശ്യ സന്ദേശങ്ങള്‍ തടയാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്

0
59

ഓണ്‍ലൈന്‍ ആശയവിനിമയ സംവിധാനങ്ങളില്‍ അനാവശ്യ സന്ദേശങ്ങള്‍ അയയ്ക്കുന്നവരുടെ എണ്ണം കൂടിവരുകയാണ്. വ്യാജ നമ്പറുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഇത്തരം വാട്‌സ്ആപ്പ് സന്ദേശങ്ങളെ തടയാന്‍ പുതിയ മാര്‍ഗങ്ങള്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് വാട്‌സ്ആപ്പ്.

ഒന്നിച്ച് ഒരു നിശ്ചിത പരിധിയില്‍ കൂടുതല്‍ ആളുകളിലേക്ക് അയയ്ക്കപ്പെടുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ വാട്‌സ്ആപ്പ് പരിശോധനയ്ക്ക് വിധേയമാക്കും. അത്തരം സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ക്ക് പ്രസ്തുത സന്ദേശം നിരവധി തവണ ഫോര്‍വേര്‍ഡ് ചെയ്യപ്പെടുന്നുണ്ടെന്നുള്ള അറിയിപ്പ് ഉപയോക്താക്കള്‍ക്ക് നല്‍കുക എന്നതാണ് പുതിയ സംവിധാനം.

വാട്‌സ്ആപ്പിലൂടെ നിലവില്‍ ഒരാള്‍ക്ക് കൂടിയത് 30 സന്ദേശങ്ങളാണ് അയക്കാന്‍ കഴിയുക. അതില്‍ കൂടുതല്‍ അയയ്ക്കുകയാണെങ്കില്‍ 25 തവണ വരെ അത് ആവര്‍ത്തിക്കുകയും ചെയ്യാം. എന്നാല്‍ ഈ പരിധി കഴിഞ്ഞാല്‍ ആ സന്ദേശങ്ങള്‍ വാട്‌സ്ആപ്പ് പരിശോധിക്കും.

ഒരു ഫോണ്‍ നമ്പര്‍ ഒരു പരധിയില്‍ കൂടുതല്‍ സ്പാം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ആ നമ്പര്‍ വാട്‌സ്ആപ്പ് ബ്ലോക്ക് ചെയ്യും. കോണ്‍ടാക്‌റ് ഇന്‍ഫോ സെക്ഷനിലും റിപ്പോര്‍ട്ട് സ്പാം ബട്ടണ്‍ കാണാവുന്നതാണ്.

വാട്‌സ്ആപ്പ് നിരീക്ഷകരായ വാബീറ്റാ ഇന്‍ഫോയാണ് ഇക്കാര്യം പുറത്തുവിട്ടത്. നിലവില്‍ വാട്‌സ്ആപ്പ് ഈ സംവിധാനം പ്രാബല്യത്തില്‍ വരുത്തിയിട്ടില്ല.