ആട് 2 വിന്റെ വ്യാജ പതിപ്പ് ഫെയ്‌സ്ബുക്കില്‍: ദൈവം മലയാള സിനിമയെ രക്ഷിക്കട്ടെ എന്ന് വിജയ് ബാബു

0
66

ആട് 2 വിന്റെ വ്യാജ പതിപ്പ് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തവര്‍ക്ക് മുന്നറിയിപ്പുമായി നിര്‍മ്മാതാവ് വിജയ് ബാബു. ദൈവം ഈ ഇന്‍ഡസ്ട്രിയെ രക്ഷിക്കട്ടെ എന്നാണ് വിജയ് ബാബു ആദ്യം പറഞ്ഞ്. ‘ഈ വീഡിയോ ഷെയര്‍ ചെയ്തവരും ചെയ്യാന്‍ ഉദ്ദേശിക്കുന്നവരും ഒന്നോര്‍ക്കുന്നത് നല്ലതായിരിക്കും, നിങ്ങളുടെ ഫെയ്‌സ്ബുക്ക് പേജ് നീക്കം ചെയ്യാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും…നിങ്ങളുടെ പേജ് പോയാല്‍ പേടിക്കണ്ട, ഞങ്ങളാണ് അതിന് പിന്നില്‍’ – വിജയ് ബാബു പറഞ്ഞു.

കേരള മൂവ് എന്നൊരു ഫെയ്‌സ്ബുക്ക് പേജിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് വിജയ് ബാബു ഷെയര്‍ ചെയ്തിരിക്കുന്നത്.ക്രിസ്മസ് റിലീസായി എത്തിയ ആട് 2 മികച്ച പ്രേക്ഷക പ്രതികരണവും വമ്പൻ കളക്ഷനും നേടി മുന്നേറുകയായിരുന്നു .മലയാളത്തിലെ അടുത്ത 50 കോടി നേടാൻ സാധ്യതയുള്ള ഒരു ചിത്രത്തിനാണ് ഇങ്ങനൊരു അവസ്ഥ വന്നിരിക്കുന്നത്.