ഇന്ന് മകരവിളക്ക്; മകരജ്യോതി ദര്‍ശനത്തിന് ഒരുങ്ങി സന്നിധാനം

0
51

പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് മകരവിളക്ക്. മകരജ്യോതി ദര്‍ശനത്തിന് സന്നിധാനം ഒരുങ്ങി. ഒന്നരലക്ഷത്തോളം ഭക്തജനങ്ങള്‍ മകരജ്യോതി ദര്‍ശിക്കുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിലയിരുത്തല്‍. നാവിക സേനയുടെ ഹെലികോപ്ടറുകള്‍ സന്നിധാനത്ത് നിരീക്ഷണപറക്കല്‍ നടത്തി.

ഉച്ചക്ക് ശേഷം സന്നിധാനത്തേക്ക് അയ്യപ്പന്‍മാരെ കടത്തിവിടില്ല. വൈകിട്ട് ജ്യോതി ദര്‍ശനത്തിന് ശേഷം അയ്യപ്പന്‍മാര്‍ ഇറങ്ങുന്നതിനാല്‍ 9 മണിക്ക് ശേഷമേ അയ്യപ്പന്‍മാരെ പമ്പയില്‍ നിന്നും കയറ്റു. പമ്പയിലും ഗതാഗതനിയന്ത്രണം എര്‍പ്പെടുത്തിയിട്ടുണ്ട്.