ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയില്‍

0
41


ന്യൂഡല്‍ഹി: ആറ് ദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയില്‍ എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് അദ്ദേഹത്തെയും ഭാര്യയേയും സ്വീകരിച്ചത്. നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം പ്രതിരോധം, വ്യവസായം എന്നീ മേഖലകളില്‍ ചര്‍ച്ച നടത്തും.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരെ അദ്ദേഹം സന്ദര്‍ശിക്കും. ഗുജറാത്തിലും നെതന്യാഹു സന്ദര്‍ശനം നടത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ താജ്മഹലും സന്ദര്‍ശിക്കും.
കൃഷി, ജലവിഭവം എന്നിവയെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുും. ഡിസംബര്‍ 15 ന് അദ്ദേഹം ഇന്ത്യാ- ഇസ്രേലി ഫോറത്തില്‍ പങ്കെടുക്കും.
1992 ല്‍ ഇന്ത്യയും ഇസ്രായേലും തമ്മില്‍ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് നെതന്യാഹു. ഏര്യല്‍ ഷാരോനാണ് ഇതിനു മുന്‍പ് സന്ദര്‍ശിച്ചത്.