ഇ​​​സ്ര​​​യേ​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ന് ഇന്ത്യയില്‍ എത്തും

0
51

ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​റു ദി​​​വ​​​സ​​​ത്തെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി ഇ​​​സ്ര​​​യേ​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ന്യാമിൻ നെ​​​ത​​​ന്യാ​​​ഹു ഇ​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ന്യൂ​​​ഡ​​​ൽ​​​ഹി​​​ലെ​​​ത്തു​​​ന്ന നെ​​​ത​​​ന്യാ​​​ഹു തീ​​​ൻ​​​മൂ​​​ർ​​​ത്തി ഹൈ​​​ഫ ചൗ​​​ക്ക് സ​​​ന്ദ​​​ർ​​​ശി​​​ക്കും. വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി സു​​​ഷ​​​മ സ്വ​​​രാ​​​ജു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും. തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​ഭ​​​വ​​​നി​​​ൽ സ്വീ​​​ക​​​ര​​​ണം ന​​​ല്കും.
തു​​​ട​​​ർ​​​ന്ന് രാ​​​ജ്ഘ​​​ട്ടി​​​ലെ​​​ത്തി ഗാ​​​ന്ധി​ സ്മാ​​​ര​​​ക​​​ത്തി​​​ൽ പു​​​ഷ്പ​​​ച​​​ക്രം സ​​​മ​​​ർ​​​പ്പി​​​ക്കും. 102 കമ്പനികളില്‍ നിന്നുള്ള 130 ബിസിനസ് സംഘാംഗങ്ങള്‍ നെതന്യാഹുവിനോടൊപ്പം ഇന്ത്യയില്‍ എത്തിച്ചേരും. ഗുജറാത്തിലും നെതന്യാഹു സന്ദര്‍ശനം നടത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.