ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ച് വരുന്ന മലവെള്ളത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മരണ ഓട്ടം;വീഡിയോ വൈറല്‍

0
56

കാലിഫോര്‍ണിയ: ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ച് വരുന്ന മലവെള്ളത്തില്‍ നിന്ന് രക്ഷപ്പെടുവാനായി അതിവേഗം കാര്‍ ഓടിച്ച് പോകുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ബര്‍ബാങ്കിലാണ് സംഭവം നടന്നിരിക്കുന്നത്. ഒരു ചെറിയ വഴിയില്‍ കൂടി കുത്തിയൊലിച്ച് വരുന്ന വെള്ളത്തിനേക്കാളും സ്പീഡില്‍കാര്‍ പായുന്നതാണ് ദൃശ്യങ്ങളില്‍.

ഡാളസ് സ്വദേശിയായ ഡെസിയോണ്‍ ഫ്രാങ്കല്‍ന്‍ ആണ് കാര്‍ ഓടിച്ചിരുന്നത്. ഉരുള്‍പ്പൊട്ടലുണ്ടായ സ്ഥലത്ത് കുടുങ്ങിയ തന്റെ സുഹൃത്തിനെയും കുടുംബാംഗങ്ങളെയും അവിടെ നിന്നും മാറ്റുവാനാണ് ഫ്രാങ്കല്‍ന്‍ തന്റെ കാമുകിക്കൊപ്പം അവിടെ എത്തിയത്. പെട്ടെന്ന് ഉരുള്‍പൊട്ടി കല്ലും ചെളിയും ഇവിടേക്ക് കുത്തിയൊലിച്ചെത്തിയപ്പോള്‍ അദ്ദേഹം കാര്‍ ഓടിച്ചു രക്ഷപ്പെടുകയായിരുന്നു.സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്ന ബര്‍ബാങ്ക് ഫയര്‍ഫോഴ്സ് അധികൃതരാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കവെച്ചത്.