എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബെംഗളുരുവിനെ തകര്‍ത്ത് ഡല്‍ഹി ഡൈനാമോസ്‌

0
48

ന്യൂഡല്‍ഹി: ഐഎസ്എലില്‍ കരുത്തരായ ബെംഗളുരു എഫ്‌സി ക്കെതിരെ അട്ടിമറി വിജയവുമായി ഡല്‍ഹി ഡൈനാമോസ്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഡല്‍ഹി ബെംഗളുരുവിനെ തകര്‍ത്തത്. ഹോം ഗ്രൗണ്ടില്‍ ഡല്‍ഹി നേടുന്ന ആദ്യ ജയമാണിത്. ലാലിയന്‍സുവാല ചാങ്‌തേ(72), ഗുയോണ്‍ ഫെര്‍ണാണ്ടസ് (98) എന്നിവരാണ് ഡല്‍ഹിക്കായി ഗോള്‍ സ്വന്തമാക്കിയത്.

ബെംഗളുരുവിന്റെ സുബാശിഷ് ബോസ് ചുവപ്പുകാര്‍ഡ് കണ്ടു പുറത്തുപോയതും പെനല്‍റ്റി വഴങ്ങിയതും അവര്‍ക്ക് തിരിച്ചടിയായി. പാസുകളില്‍ മുന്നിട്ടു നിന്ന ബെംഗളുരു ഡല്‍ഹി നടത്തിയ തുടര്‍ച്ചയായ അക്രമങ്ങളില്‍ വീഴുകയായിരുന്നു. ജയത്തോടെ ഏഴു പോയിന്റുമായി നോര്‍ത്ത് ഈസ്റ്റിനൊപ്പമെത്തിയെങ്കിലും പോയിന്റ് പട്ടികയില്‍ പത്താമതാണ് ഇപ്പോഴും ഡല്‍ഹിയുടെ സ്ഥാനം.

പത്തു മല്‍സരങ്ങളില്‍ നിന്ന് രണ്ടു ജയം മാത്രമാണ് ഡല്‍ഹിയുടെ അക്കൗണ്ടില്‍ ഇപ്പോഴുള്ളത്. അതേസമയം, ബെംഗളുരുവിന്റെ നാലാം തോല്‍വിയാണ് ഇന്നത്തേത്. 18 പോയിന്റുള്ള ബെംഗളുരു പോയിന്റ് പട്ടികയില്‍ രണ്ടാമതാണ്.