ഒതേനന്‍ നമ്പ്യാരായി സിദ്ധാര്‍ത്ഥ്; കമ്മാരസംഭാവത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററെത്തി

0
54

ദിലീപ് ചിത്രം കമ്മാരസംഭവത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. നടന്‍ സിദ്ധാര്‍ത്ഥാണ് പോസ്റ്ററില്‍. ദിലീപ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

സിദ്ധാര്‍ത്ഥിന്റെ രംഗ്ദേ ബസന്തി, ജിഗര്‍ദണ്ട തുടങ്ങിയ സിനിമകളിലെ വേഷങ്ങളെ നിഷ്പ്രഭമാക്കുന്നതായിരിക്കും കമ്മാരസംഭവത്തിലെ വേഷമെന്ന് ദിലീപ് തന്റെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു.