ഓഖിയില്‍ കാണാതായവരുടെ പുതിയ കണക്കുമായി ലത്തീന്‍ സഭ

0
48


തിരുവനന്തപുരം: ഓഖിയില്‍ പുതിയ കണക്കുമായി ലത്തീന്‍ സഭ രംഗത്ത്. തിരുവനന്തപുരത്ത് നിന്നും മടങ്ങിയെത്താനുള്ളത് 111 പേര്‍ എന്നാണ് പുതിയ കണക്ക്. ഇനിയും തിരിച്ചെത്താനുള്ളത് ആകെ 324 മത്സ്യത്തൊഴിലാളികള്‍. തൂത്തുക്കുടിയില്‍ നിന്നും 136 പേരും, തമിഴ്‌നാടിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും 57 പേരും ഇനിയും മടങ്ങിയെത്താനുണ്ടെന്നും പുതിയ കണക്കുകളിലൂടെ ലത്തീന്‍ സഭ വ്യക്തമാക്കുന്നു.

അതേസമയം സാമ്പത്തിക സംവരണ നീക്കം അനീതിയാണെന്ന് കേരള റീജണല്‍ കാത്തലിക്ക് കൗണ്‍സില്‍(കെ.ആര്‍.കെ.കെ). ഓഖി ദുരിതാശ്വാസഫണ്ട് വിനിയോഗത്തിന് ചട്ടങ്ങള്‍ രൂപീകരിക്കണമെന്നും സഭ ആവശ്യപ്പെട്ടു. കെആര്‍എല്‍സിസിയുടെ ജനറല്‍ അസംബ്ലിയില്‍ രാഷ്ട്രീയ പ്രമേയത്തിലാണ് പ്രഖ്യാപനം.