കേരള ബാങ്ക് ഈ വര്‍ഷംതന്നെ തുടങ്ങുമെന്ന് സര്‍ക്കാരിന്‍റെ ഉറപ്പ്

0
48

കേരള ബാങ്ക് ഈ വര്‍ഷംതന്നെ തുടങ്ങുമെന്ന് ലോകകേരളസഭയില്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കി. ഒന്നരലക്ഷം കോടിയുടെ പ്രവാസിനിക്ഷേപമാണ് ബാങ്കില്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. രണ്ടാംഘട്ടത്തില്‍ വിദേശരാജ്യങ്ങളില്‍ ശാഖകള്‍ തുറക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

രാജ്യത്തെ സഹകരണ നിക്ഷേപങ്ങളില്‍ 60 ശതമാനവും കേരളത്തിലാണ്. എന്നാല്‍, കേരളത്തിലെ സഹകരണ മേഖലയില്‍ പ്രവാസി നിക്ഷേപമില്ലെന്ന ദുരവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളബാങ്കിന്‍റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ശാഖകളുടെ കാര്യത്തില്‍ എസ്.ബി.ഐ. കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ ബാങ്കായി കേരളബാങ്ക് മാറുമെന്നും സെക്രട്ടറി പി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

ഷെഡ്യൂള്‍ഡ് ബാങ്കിനുള്ള ലൈസന്‍സ് ഇപ്പോള്‍തന്നെ കൈവശമുള്ളതിനാല്‍ മറ്റ് ബുദ്ധിമുട്ടുകളുണ്ടാവില്ല. കേരളബാങ്ക് ഈ കലണ്ടര്‍ വര്‍ഷംതന്നെ ആരംഭിക്കുമെന്ന് പ്രവാസി സംഘടനാ പ്രതിനിധികള്‍ക്ക് മന്ത്രിയുടെ അനുമതിയോടെ സെക്രട്ടറി ഉറപ്പുനല്‍കി.