കൊച്ചിയിലെ കവര്‍ച്ച; ഒരാള്‍ കൂടി പിടിയില്‍

0
55

ബെംഗളൂരു: കൊച്ചിയില്‍ വീട്ടുകാരെ ബന്ദികളാക്കി വന്‍ കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. പ്രതികളെ സഹായിച്ച ഷെമീമാണ് ബെംഗളൂരുവില്‍ നിന്നു പിടിയിലായത്. അതേസമയം, കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ അറസ്റ്റിലായ ബംഗ്ലദേശ് സ്വദേശി ഷെംസാദ് (30), ഡല്‍ഹി സ്വദേശികളായ റോണി (18), അര്‍ഷാദ് (20) എന്നിവരെ കൊച്ചിയിലെത്തിച്ചു.

ഡിസംബര്‍ 15നു പുലര്‍ച്ചെ എറണാകുളം പുല്ലേപ്പടിയിലും 16നു പുലര്‍ച്ചെ തൃപ്പൂണിത്തുറ എരൂരിലുമാണു കവര്‍ച്ച നടന്നത്. പുല്ലേപ്പടിയിലെ വീട്ടില്‍ വയോധികയെ ബന്ദിയാക്കി അഞ്ചു പവനും എരൂര്‍ എസ്എംപി കോളനി റോഡിലെ വീട്ടില്‍ ഗൃഹനാഥനെ തലയ്ക്കടിച്ചുവീഴ്ത്തിയും വീട്ടുകാരെ കെട്ടിയിട്ടും 54 പവനും 20,000 രൂപയുമാണു കവര്‍ന്നത്. ഇരു കവര്‍ച്ചയ്ക്കും പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു സംഘം തന്നെയെന്ന് അന്നുതന്നെ പൊലീസിനു സൂചന ലഭിച്ചിരുന്നു. ബംഗാളും ഉത്തരേന്ത്യയും കേന്ദ്രീകരിച്ചു നടത്തിയ ഒരു മാസത്തോളം നീണ്ട അന്വേഷണത്തിലാണു പ്രതികള്‍ പിടിയിലായത്.