കൗമാരപ്പോരിൽ ഇന്ത്യക്ക് വിജയ തുടക്കം

0
49

മൗണ്ട് : അണ്ടര്‍19 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തില്‍ ഇന്ത്യക്ക് വിജയ തുടക്കം. . ഇന്ത്യക്ക് എതിരെ 328 റണ്‍സ് പിന്തുടർന്ന ഓസ്‌ട്രേലിക്ക് 228 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ .വെടിക്കെട്ട് ബാറ്റിംഗുമായി ഇന്ത്യന്‍ യുവനിര കൂറ്റന്‍ റണ്‍മതിലാണ് ഓസീസിന് മുന്നിൽ വെച്ചത് . മികച്ച തുടക്കം ലഭിച്ച ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സാണ് നേടിയത്.

നായകന്‍ പൃഥ്വി ഷായുടെയും മന്‍ജോത് കള്‍റയുടെയും ഓപ്പണിംഗ് കൂട്ടുക്കെട്ടാണ് ഇന്ത്യയ്ക്കു അടിത്തറ പാകിയത്. 29.4 ഓവറില്‍ 180 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 94 റണ്‍സ് നേടിയ പൃഥ്വി ഷായും 86 റണ്‍സ് നേടിയ മന്‍ജോതും ഇന്ത്യയുടെ ബാറ്റിംഗിനു ശക്തി നൽകിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് വേണ്ടി ജാക്ക് എട്ട്വർഡ് 73 റൺസ് മാത്രമാണ് ബാറ്റിങ്ങിൽ തിളങ്ങിയത്.ഇന്ത്യക്ക് വേണ്ടി കമലേഷ് നഗർ ,ശിവം മാവി എന്നിവർ മുന്ന് വിക്കറ്റുകൾ നേടിയപ്പോൾ അഭിഷേക് ശർമ്മ അനുകൂൽ റോയ് എന്നിവർ ഓരോ വിക്കറ്റും നേടി.

ഓസ്‌ട്രേലിയക്ക് വേണ്ടി ജാക്ക് എഡ്വേർഡ്‌സ് 4 വിക്കറ്റും വിൽ സുതർലാൻഡ്; ഓസ്റ്റിൻ വെഗ്ഗ് എന്നിവർ ഓരോ വിക്കറ്റുകൾ നേടി.