ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

0
46

ചെന്നൈ: ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായര്‍ (65) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പുലര്‍ച്ചെ നാലിനായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി ചികില്‍സയിലായിരുന്നു. മൃതദേഹം ഇന്ന് തിരുവനന്തപുരത്തെത്തിക്കും. സംസ്‌കാരം പിന്നീട്.

1953 ചെങ്ങന്നൂരിലെ ആല പഞ്ചായത്തിലായിരുന്നു ജനനം. പന്തളം എന്‍എസ്എസ് കോളജിലും തിരുവന്തപുരം ലോ കോളജിലുമായിട്ടിരുന്നു പഠനം. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ സജീവരാഷ്ട്രീയത്തിലിറങ്ങിയ അദ്ദേഹം അടിയന്താരവസ്ഥകാലത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. രണ്ട് തവണ സിപിഎം ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറിയായിരുന്നു.