ജനവാസകേന്ദ്രത്തിലെ പൊട്ടക്കിണറ്റില്‍ പുലി ചത്ത നിലയില്‍

0
64


കുമളി : ജനവാസകേന്ദ്രത്തിലെ പൊട്ടക്കിണറ്റില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. ഇടുക്കി കുമളിക്ക് സമീപം ആനവിലാസം വില്ലേജ് ഓഫീസിന് സമീപത്താണ് സംഭവം.
സ്വകാര്യവ്യക്തിയുടെ ഏലത്തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് പുലിയുടെ ജഡം കണ്ടത്. പെണ്‍പുലിയാണ് ചത്തത്. ശനിയാഴ്ച വൈകുന്നേരം ഏലത്തോട്ടത്തില്‍ പണിക്കെത്തിയ തൊഴിലാളികളാണ് കിണറ്റില്‍ പുലിയുടെ ജഡം കണ്ടത്. നാട്ടുകാര്‍ അറിയിച്ചതനസുരിച്ച് കുമളിയില്‍ നിന്ന് വനപാലകരെത്തി പുലിയുടെ ജഡം പുറത്തെടുത്തു. തുടര്‍ന്ന് പോസ്റ്റ് മോര്‍ട്ടത്തിനായി തേക്കടിയില്‍ എത്തിക്കുകയായിരുന്നു. ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
രണ്ട് ദിവസം മുന്‍പ് പുലിയുടെ ജഡം കണ്ടെത്തിയ ഭാഗത്ത് രാത്രിയില്‍ നായ്ക്കള്‍ നിര്‍ത്താതെ കുരയ്ക്കുന്നത് കേട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞമാസം കമുളിക്ക് സമീപം ജനവാസകേന്ദ്രത്തില്‍ പുലിയിറങ്ങിയത് പരിഭ്രാന്തി പരത്തിയിരുന്നു.