ജയം തുടരാൻ മഞ്ഞപ്പട ഇന്ന് മുംബൈയിൽ

0
40
Iain Hume of Kerala Blasters FC celebrate his goal during match 43 of the Hero Indian Super League between Delhi Dynamos FC and Kerala Blasters FC held at the Jawaharlal Nehru Stadium, Delhi, India on the 10th January 2018 Photo by: Arjun Singh / ISL / SPORTZPICS

മും​ബൈ: ഡേ​വി​ഡ് ജ​യിം​സ് പ​രി​ശീ​ല​ക​നാ​യി എ​ത്തി​യ​തോ​ടെ പു​തി​യ ഊ​ര്‍ജ​വും ആ​വേ​ശ​വും കൈ​വ​രി​ച്ച കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് അ​ടു​ത്ത വി​ജ​യം ല​ക്ഷ്യ​മി​ട്ട് ഇ​ന്ന് മും​ബൈ സി​റ്റി​യെ നേ​രി​ടാ​ന്‍ മും​ബൈ അ​രീ​ന​യി​ല്‍ ഇ​റ​ങ്ങും. ഈ ​സീ​സ​ണി​ല്‍ ഡേ​വി​ഡ് ജ​യിം​സ് പ​രി​ശീ​ല​കകു​പ്പാ​യ​ത്തി​ലെ​ത്തി​യ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ക​രു​ത്ത​രാ​യ പൂ​ന സി​റ്റി​യെ സ​മ​നി​ല​യി​ല്‍ ത​ള​ച്ച ബ്ലാ​സ്റ്റേ​ഴ്‌​സ് അ​ടു​ത്ത എ​വേ മ​ത്സ​ര​ത്തി​ല്‍ ഡ​ല്‍ഹി ഡൈ​നാ​മോ​സി​നെ 3-1ന് ​ത​ക​ര്‍ത്തു.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്തയായി . പരിക്കിനെ തുടര്‍ന്ന് രണ്ടാഴ്ചയോളം പുറത്തായിരുന്ന സികെ വിനീത് മുംബൈക്കെതിരേ ഇന്ന് നടക്കുന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ടാകും. ടീമിനൊപ്പം വിനീത് പരിശീലനത്തിനിറങ്ങിയെന്ന് പരിശീലകന്‍ ഡേവിഡ് ജെയിംസ് വ്യക്തമാക്കി. ഫോമിലേക്ക് തിരിച്ചെത്തിയ ഇയാന്‍ ഹ്യൂമിനൊപ്പം വിനീതും മുന്നേറ്റ നിരയിലുണ്ടാകുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം, അവസാന ലൈന്‍ അപ്പ് മത്സരത്തിന് മുമ്പ് മാത്രമാണ് പുറത്തുവിടുക. ബെംഗളൂരുവിനെതിരേ കൊച്ചിയില്‍ നടന്ന മത്സരത്തിന് മുമ്പായാണ് വിനീതിന് പരിക്കേറ്റത്. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശ പ്രകാരം വിശ്രമത്തിലായിരുന്നു താരം. സികെ വിനീത്, സിഫ്‌നിയോസ്, ഹ്യൂം ത്രയമാകും മുംബൈക്കെതിരേ മുന്നേറ്റ നിരയിലെന്നാണ് സൂചന.

പോ​യി​ന്‍റ് നി​ല​യി​ല്‍ അ​ഞ്ചാം​സ്ഥാ​ന​ത്ത് നി​ല്ക്കു​ന്ന മും​ബൈ ഈ ​സീ​സ​ണി​ല്‍ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ക്കു​ന്ന​ത്. ഡൈ​നാ​മോ​സി​നെ​തി​രേ ന​ട​ത്തി​യ​തി​നേ​ക്കാ​ള്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യാ​ല്‍ മാ​ത്ര​മേ മും​ബൈ​യെ അ​വ​രു​ടെ ഗ്രൗ​ണ്ടി​ല്‍ ബാ​സ്റ്റേ​ഴ്‌​സി​ന് കീ​ഴ​ട​ക്കാ​നാ​കൂ. ക​ഴി​ഞ്ഞ മൂ​ന്നു ക​ളി​യി​ല്‍ മും​ബൈ സി​റ്റി തോ​ല്‍വി അ​റി​ഞ്ഞി​ട്ടി​ല്ല. ര​ണ്ടു ജ​യവും ഒ​രു സ​മ​നി​ല​യുമായി​രു​ന്നു മും​ബൈ​യു​ടെ ക​ഴി​ഞ്ഞ ക​ളി​ക​ളി​ലെ ഫ​ലം. ഇ​രു​ടീ​മും ആ​ദ്യം കൊ​ച്ചി​യി​ല്‍ ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ 1-1ന് ​സ​മ​നി​ല​യി​ല്‍ പി​രി​യു​ക​യാ​യി​രു​ന്നു.