ജ്യോതിക ചിത്രം നാച്ചിയാറിന്‍റെ ട്രെയിലര്‍ എത്തി

0
59


ജ്യോതിക കേന്ദ്രകഥാപാത്രമായെത്തുന്ന പുതിയ ചിത്രം നാച്ചിയാറിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ സംവിധാനം ബാലയാണ്.

ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് ജ്യോതിക എത്തുന്നത്. ജിവി പ്രകാശും ചിത്രത്തില്‍ മുഖ്യ കഥാപാത്രമായി എത്തുന്നു. ചേരിയിലെ ചെറുപ്പക്കാരനായിട്ടാണ് ജിവി പ്രകാശ് അഭിനയിക്കുന്നത്.

ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ ജ്യോതിക അസഭ്യം പറയുന്ന രംഗം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. 1980 ല്‍ നടന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് നാച്ചിയാര്‍ എന്ന ചിത്രം ഒരുക്കുന്നത്.

ഇളയരാജയാണ് സംഗീതം നിര്‍വഹിക്കുന്നത്. മോഹന്‍ലാലിന്‍റെ വില്ലന്‍ സിനിമയുടെ നിര്‍മാതാവ് റോക്ലിന്‍ വെങ്കടേഷ് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സിനിമയുടെ കഥയും ബാലയുടേതാണ്.