പുത്തന്‍ കാറുമായി മാരുതി സുസുക്കി

0
73

പുത്തന്‍ കാറുമായി മാരുതി സുസുക്കി. ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്സ്പോയില്‍ പുത്തന്‍ കാറുമായി മാരുതി സുസുക്കി എത്തും.ഫ്യൂച്ചര്‍ എസ് എന്നാണ് മൈക്രോ എസ്.യു.വിക്ക് മാരുതി നല്‍കിയിരിക്കുന്ന പേര്.

പുതിയ കാര്‍ഡിസൈന്റെ ടീസര്‍ മാരുതി പുറത്തിറക്കിയെങ്കിലും കൂടുതല്‍ ഫീച്ചറുകള്‍ ഓട്ടോ എക്സ്പോയിലൂടെയേ വെളിപ്പെടുത്തൂ.

വിറ്റാര ബ്രെസ്സയുടെയും സ്വിഫ്റ്റിന്റെയും ഇടയിലായുള്ള മൈക്രോ എസ്.യു.വിയായിട്ടായിരിക്കും ഇത് അവതരിക്കുക. കുറഞ്ഞ ചെലവില്‍ എസ്.യു.വി വാഹന പ്രേമികള്‍ക്ക് നല്‍കുകയാണ് ലക്ഷ്യം. ബ്രെസ്സയേക്കാള്‍ 200 എം.എം. നീളം കുറവായിരിക്കും ഇതിന്. എന്നാല്‍, സീറ്റിന്റെ വലിപ്പവും ലെഗ് സ്പേസും ആവശ്യത്തിന് നല്‍കിയാണ് ഡിസൈന്‍ ചെയ്തിട്ടുള്ളത്.

ഓട്ടോ എക്സ്പോയില്‍ കാര്‍ മോഡല്‍ അവതരിപ്പിക്കുമ്ബോള്‍ കാണാനെത്തുന്നവരില്‍ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കും. ഇതിനുശേഷമായിരിക്കും കാര്‍ ഉത്പാദനം ആരംഭിക്കുക. 1.2 ലിറ്റര്‍ കെ. സീരീസ് പെട്രോള്‍ എഞ്ചിനും 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമായിരിക്കും കാറില്‍. നാലരക്ഷം രൂപ മുതല്‍ വിലയ്ക്ക് ഇവ വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.