മഹാശ്വേതാ ദേവിക്ക്​ ആദരമര്‍പ്പിച്ച്‌​ ഗൂഗിള്‍ ഡൂഡ്​ള്‍

0
48

പ്രമുഖ ബംഗാളി എഴുത്തുകാരിയും സാമുഹിക പ്രവര്‍ത്തകയുമായിരുന്ന ​മഹാശ്വേത ദേവിയുടെ 92ാം ജന്‍മവാര്‍ഷികത്തില്‍​ ​ ആദരമര്‍പ്പിച്ച്‌​ ഗൂഗിള്‍ ഡൂഡ്​ള്‍ .

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന ഗോത്ര വിഭാഗങ്ങള്‍ക്കു​വേണ്ടി പ്രവര്‍ത്തിച്ച സാമൂഹിക പ്രവര്‍ത്തക കൂടിയാണ്​ മഹാശ്വേതാ ദേവി. മഹാശ്വേതാദേവിയുടെ പ്രശസ്തമായ കൃതികളിൽ പലതും പശ്ചിമബംഗാളിലെ ആദിവാസികൾ, സ്ത്രീകൾ, ദളിതർ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രമാക്കിയുള്ളവയാണ്. അവയിലേറെയും ആദിവാസികൾ അനുഭവിക്കേണ്ടിവന്ന ക്രൂരമായ അടിച്ചമർത്തലുകൾ, ജാതിപരമായ ഉച്ചനീചത്വങ്ങൾ, അഴിമതിക്കാരായ ഉദ്യോഗസ്ഥർ തുടങ്ങിയവയെ വരച്ചു കാട്ടുന്നുവയാണ്. ബീഹാർ, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ് തുടങ്ങിയ പ്രദേശങ്ങളിലെ ആദിവാസികളുടെ ക്ഷേമത്തിനായി പൊരുതുന്ന സാമൂഹ്യ പ്രവർത്തക കൂടിയായിരുന്നു അവർ.

ബംഗാളിലെ ഇടതുപക്ഷ ഗവണ്മെന്റിന്റെ വ്യവസായിക നയങ്ങളെ എതിർത്ത മഹാശ്വേത, വ്യവസായിക ആവിശ്യങ്ങൾക്കായി തുച്ഛമായ വിലയ്ക്ക് കൃഷിഭൂമി ഏറ്റെടുക്കുന്നതിനെ വിമർശിക്കുകയും കാർഷിക സമരങ്ങൾക്ക് നേതൃത്വവം നൽകുകയും ചെയ്തുവന്നു. ബംഗാൾ ഗവണ്മെന്റിന്റെ സിംഗൂരിലെയും നന്ദിഗ്രാമിലെയും വിവാദനയങ്ങളെ എതിർക്കുന്നതിൽ മഹാശ്വേത ശ്രദ്ധേയമായ പങ്കു വഹിച്ചിരുന്നു.

പദ്മവിഭൂഷണും മാഗ്സസെ പുരസ്കാരവും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവുമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഝാന്‍സി റാണിയായിരുന്നു ആദ്യ കൃതി.

ഹസാര്‍ ചൗരസിര്‍ മാ, ആരണ്യര്‍ അധികാര്‍, അഗ്​നി ഗര്‍ഭ, റുദാലി, എന്നിവ അവരു​ടെ പ്രശ​സ്​തമായ കൃതികളാണ്​.

​മഹാശ്വേതാ ദേവിയുടെ പല നോവലുകളും സിനിമയായിട്ടുണ്ട്​. ഹസാര്‍ ചൗരസി കി മാ, കല്‍പന ലജ്​മി റുദാലി എന്നിവ ​മഹാശ്വേതാ ദേവിയുടെ നോവലുകളെ അടിസ്​ഥാനമാക്കി നിര്‍മിച്ചവയാണ്​. 2016 ജൂലൈയില്‍ വാർധക്യസഹചമായ അസുഖത്തെ തുടര്‍ന്ന്​ അന്തരിച്ചു.