താരങ്ങളില്ലാത്ത ‘ ക്വീൻ ‘ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നു

0
141

സോഷ്യൽ മീഡിയ മുഴുവൻ ക്വീനിനെ പറ്റി കിടിലൻ റിവ്യൂസ് ആണ് വരുന്നത്. . കുട്ടികളും യുവാക്കളും സ്കൂൾ- കോളേജ് വിദ്യാർത്ഥിളുമെല്ലാം ഈ ക്യാമ്പസ് ചിത്രം കാണാൻ തീയേറ്ററുകളിലേക്കു ഒഴുകുകയാണ്. പുതുമുഖമായ ഡിജോ ജോസ് ആന്റണി ഒരുക്കിയ ചിത്രമാണ് ക്വീൻ. പുതുമുഖങ്ങൾ അവതരിപ്പിച്ച ചിത്രം ആയിരുന്നെങ്കിലും പ്രേക്ഷകർ ഏറെ കാത്തിരുന്ന ഈ ചിത്രം ശ്രദ്ധ നേടിയത് അതിന്റെ മികച്ച ട്രൈലെർ, മേക്കിങ് വീഡിയോ, സോങ് വീഡിയോസ് എന്നിവയിലൂടെ ആയിരുന്നു. അതുകൊണ്ടു തന്നെ വമ്പൻ ജനത്തിരക്കോടെയാണ് ക്വീൻകഴിഞ്ഞ ദിവസം പ്രദർശനം ആരംഭിച്ചത്. പുതുമുഖങ്ങൾ മാത്രം നിറഞ്ഞ ഒരു ചിത്രത്തിന് ഇത്ര ജനപിന്തുണയോടെ പ്രദർശനം ആരംഭിക്കാൻ കഴിയുക എന്നത് തന്നെ ഒരർഥത്തിൽ വിജയമാണ്. ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ തന്നെ ഈ ചിത്രത്തെ കുറിച്ച് ഗംഭീര പ്രേക്ഷകാഭിപ്രായം കേരളം മുഴുവൻ അലയടിക്കുകയാണ് എന്ന് പറയാം.

ചിത്രത്തിലെ കോമഡി രംഗങ്ങളും ഗാനങ്ങളും പുതുമുഖങ്ങളുടെയും അതുപോലെ അതിഥി വേഷത്തിൽ വന്ന സലിം കുമാറിന്റെയും പ്രകടനങ്ങളും പ്രേക്ഷകർ ആർപ്പു വിളികളോടെയാണ് ഏറ്റെടുക്കുന്നത്. ഷിബു കെ മൊയ്‌ദീൻ, റിൻഷാദ് വെള്ളോടത്തിൽ എന്നിവർ ചേർന്ന് അറേബിയൻ ഡ്രീംസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ നിർമ്മാണം നിർവഹിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് നവാഗതരായ ഷാരിസ് മുഹമ്മദ്, ജിബിൻ ജോസ് ആന്റണി എന്നിവരാണ്.