വിമാനം കടലിലേക്ക് കുത്തിയിറങ്ങി: 168 യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

0
70

അങ്കാറ: റണ്‍വേയില്‍ നിന്ന് തെന്നി നീങ്ങിയ വിമാനം കടലിലേക്ക് കുത്തിയിറങ്ങി ചെളിയില്‍ പുതഞ്ഞു നിന്നു. വടക്കന്‍ തുര്‍ക്കിയിലെ ട്രബ്‌സോണിലാണ് സംഭവം. 162 യാത്രക്കാരും രണ്ട് പൈലറ്റുമാരും നാല് കാബിന്‍ ക്രൂ അംഗങ്ങളും വിമാനത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു.

പേഗസസ് എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കടലിലേക്കു കുത്തിയിറങ്ങിയ വിമാനം ചെളിയില്‍ പുതഞ്ഞതിനാല്‍ മാത്രമാണ് വെള്ളത്തിലേക്ക് വീഴാതിരുന്നത്. അപകട കാരണം വ്യക്തമല്ല. മഴ പെയ്ത് റണ്‍വേ തെന്നിയതാണെന്ന് റിപ്പോര്‍ട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി ഗവര്‍ണറുടെ ഓഫിസ് അറിയിച്ചു.