വീണ്ടും ഇയാന്‍ ഹ്യൂം; കേരള ബ്ലാസ്‌റ്റേഴ്‌സ് മുംബൈ ഇന്ത്യന്‍സിനെ തോല്പിച്ചു

0
61


മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ ഇയാന്‍ ഹ്യൂമിന്റെ ഗോളിലൂടെ കേരള ബ്ലാസ്‌റ്റേഴ്‌സിന് ജയം. ആദ്യ പകുതിയുടെ 24-ാം മിനിറ്റിലാണ് ഹ്യൂം ഗോള്‍ നേടിയത്. കറേജ് പെക്കൂസണെടുത്ത ഒരു ഫ്രീകിക്കില്‍ നിന്നാണ് ഹ്യൂമിന് ഗോള്‍ നേടാനായത്.

ടൂര്‍ണമെന്റിലെ ഹ്യൂമിന്റെ നാലാമത്തെ ഗോളാണിത്. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി ഡൈനമോസിനെതിരെ ഹ്യൂം ഹാട്രിക്ക് നേടിയിരുന്നു. ജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേയ്ക്ക് തിരിച്ചെത്തി. മുംബൈ ഇന്ത്യന്‍സ് അഞ്ചാം സ്ഥാനത്താണ്.

കഴിഞ്ഞ മൂന്ന് കളികളില്‍ മുംബൈ തോല്‍വി അറിഞ്ഞിരുന്നില്ല. ഇരുടീമും ആദ്യം കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോള്‍ 1-1ന് സമനിലയില്‍ പിരിയുകയായിരുന്നു.