ശ്രീജിത്തിന് ഐക്യദാര്‍ഢ്യം; സെക്രട്ടറിയേറ്റിനുമുന്നില്‍ ഇന്ന് പ്രതിഷേധ കൂട്ടായ്മ

0
70

തിരുവനന്തപുരം: സഹോദരന്റെ ലോക്കപ്പ് മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്നും നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത് നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ പിന്തുണ. ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സെക്രട്ടറിയേറ്റിനുമുന്നില്‍ ഇന്ന് പ്രതിഷേധ കൂട്ടായ്മ നടത്തും.

ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് ഹാഷ് ടാഗ് ക്യാമ്പെയിന് തുടക്കമിട്ട ഫെയ്‌സ്ബുക്ക് കൂട്ടായ്മയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. 11 മണിക്കാണ് കൂട്ടായ്മ ചേരുക. അതേസമയം കേസ് ഏറ്റെടുക്കാനാകില്ലെന്ന സിബിഐ തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്.