ശ്രീജിത്തിന് പിന്തുണയുമായി പൃഥിരാജും

0
58

തിരുവന്തപുരം: സഹോദരന്റെ ലോക്കപ്പ് മരണത്തെപ്പറ്റി അന്വേഷണം നടത്തണമെന്നും നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് 765 ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതക്കാല സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയുമായി നടന്‍ പൃഥിരാജ്. ഫെയ്‌സ്ബുക്കിലൂടെയാണ് പൃഥി തന്റെ പിന്തുണ അറിയിച്ചിരിക്കുന്നത്. ‘നിങ്ങള്‍ തേടുന്ന സത്യം നിങ്ങള്‍ അറിയട്ടെ, നിങ്ങള്‍ അര്‍ഹിക്കുന്ന നീതി നിങ്ങള്‍ക്ക് ലഭിക്കട്ടെ, നിങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്ന സമാധാനം നിങ്ങള്‍ കണ്ടെത്തട്ടെ’ എന്നും പൃഥി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആശംസിക്കുന്നു.

#JusticeForSreejith എന്ന ഹാഷ്ടാഗോടെയാണ് പൃഥി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പൃഥിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..