സുപ്രീം കോടതി പ്രതിസന്ധി; ചീഫ് ജസ്റ്റിസുമായി ഇന്ന് സമവായ ചര്‍ച്ച

0
49

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ നടക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സമവായ ശ്രമങ്ങളുടെ ഭാഗമായി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിയോഗിച്ച സമിതി ഇന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച ചേര്‍ന്ന യോഗത്തിലാണ് ജഡ്ജിമാരുമായി ചര്‍ച്ച നടത്തുന്നതിന് ബാര്‍ കൗണ്‍സില്‍ ഏഴംഗ സമിതിയെ നിയോഗിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സമവായശ്രമങ്ങളും ഇന്നുണ്ടായേക്കുമെന്നാണ് സൂചന. ഇന്നലെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര ചീഫ് ജസ്റ്റിസിനെ കാണാന്‍ വീട്ടിലെത്തിയെങ്കിലും കൂടിക്കാഴ്ച്ചയ്ക്ക് അനുമതി ലഭിക്കാഞ്ഞതിനെത്തുടര്‍ന്ന് തിരികെപ്പോവുകയായിരുന്നു.