സെഞ്ചൂറിയന്‍ ടെസ്റ്റ്: ദക്ഷിണാഫ്രിക്ക 335ന് പുറത്ത്, ഇന്ത്യ അഞ്ചിന് 183

0
57


സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തു. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ 85 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും 11 റണ്‍സുമായി ഹാര്‍ദിക് പാണ്ഡ്യയുമാണ് ക്രീസില്‍.

കെ.എല്‍.രാഹുല്‍(10), ചേതേശ്വര്‍ പൂജാര(0), മുരളി വിജയ്(46), രോഹിത് ശര്‍മ(10), പാര്‍ത്ഥിവ് പട്ടേല്‍(19) എന്നിവരാണ് പുറത്തായത്.

ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി കേശവ് മഹാരാജ്, മോര്‍ക്കല്‍, വെര്‍ണന്‍ ഫിലാന്‍ഡര്‍, കഗീസോ റബാദ, ഗിഡി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ഒന്നാമിന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 335ന് പുറത്തായി. മത്സരത്തിന്റെ രണ്ടാം ദിനം ആറിന് 269 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുന:രാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 66 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ശേഷിച്ച നാല് വിക്കറ്റുകള്‍ നഷ്ടമായി. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി 63 റണ്‍സെടുത്തു.

ഇന്ത്യയ്ക്കുവേണ്ടി രവിചന്ദ്രന്‍ അശ്വിന്‍ നാലും ഇഷാന്ത് ശര്‍മ മൂന്നും വിക്കറ്റ് വിഴ്ത്തി.

മികച്ച തുടക്കം ലഭിച്ചിട്ടും ദക്ഷിണാഫ്രിക്കയ്ക്ക് അത് മുതലാക്കാനായില്ല. മൂന്നിന് 246 റണ്‍സെന്ന ശക്തമായ നിലയിലായിരുന്ന അവര്‍ക്ക് 89 റണ്‍സെടുക്കുന്നതിനിടെയാണ് ഏഴ് വിക്കറ്റുകള്‍ നഷ്ടമായത്. 82 റണ്‍സെടുത്ത ഹാഷിം അംലയെ റണ്ണൗട്ടാക്കിയ ഹാര്‍ദിക് പാണ്ഡ്യയുടെ മിടുക്കാണ് കളിയില്‍ വഴിത്തിരിവായത്. ദക്ഷിണാഫ്രിക്ക തകര്‍ച്ചയിലേക്ക് . ആദ്യ ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍269 റണ്‍സാണ് സ്വന്തമാക്കി. ദക്ഷിണാഫ്രികക്ക് വേണ്ടി മര്‍ക്രം 94 ഉം ഹാഷിം ആംല 82 റണ്‍സും നേടി ദക്ഷണാഫ്രകക്ക് മികച്ച തുടക്കമാണ് നല്‍കിയത്.

അംലയും മാര്‍ക്രമും അനായാസം ഇന്ത്യന്‍ ബൗളര്‍മാരെ കൈകാര്യം ചെയ്തു. സെഞ്ചുറിയിലേയ്ക്ക് കുതിക്കുകയായിരുന്ന മാര്‍ക്രമിനെ പുറത്താക്കി അശ്വിന്‍  ഇന്ത്യയ്ക്ക് ബ്രേക്ത്രൂ നല്‍കി. പിന്നാലെയെത്തിയ എ.ബി ഡിവില്ലേയ്‌ഴ്‌സിനും പിടിച്ചുനില്‍ക്കാനായില്ല. ഡിവില്ലിയേഴ്‌സിനെ(20) ഇഷാന്ത് ശര്‍മ പുറത്താക്കി.

ക്വിന്റന്‍ ഡി കോക്കിനെ നേരിട്ട ആദ്യ പന്തില്‍ തന്നെ അശ്വിന്‍ പറഞ്ഞുവിട്ടതോടെ ദക്ഷിണാഫ്രിക്ക പതറി. ഫിലാന്‍ഡറും റണ്ണൊന്നും എടുക്കാതെ പുറത്തായതോടെ ആതിഥേയര്‍ തകര്‍ച്ചയുടെ വക്കിലായി.

ആദ്യ ടെസ്റ്റിലെ തോല്‍വിയോടെ പരമ്പരയില്‍ പിന്നില്‍ നില്‍ക്കുന്ന ഇന്ത്യയ്ക്കു നിര്‍ണായകമാണ് രണ്ടാം മല്‍സരം.വൃദ്ധിമാന്‍ സാഹയ്ക്കു പകരം പാര്‍ഥിവ് പട്ടേലിനെയും ഓപ്പണര്‍ ശിഖര്‍ ധവാനു പകരം കെ.എല്‍.രാഹുലിനെയും ഭുവനേശ്വര്‍ കുമാറിനു പകരം ഇശാന്ത് ശര്‍മയെയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ രണ്ടാം മല്‍സരത്തിനിറങ്ങിയത്.