സൗജന്യ ടിക്കറ്റ് നല്‍കുന്നില്ല, പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത; എമിറേറ്റ്‌സ്‌

0
53

ദുബായ്: എമിറേറ്റ്‌സ് വിമാന സര്‍വീസ് ആര്‍ക്കും സൗജന്യ ടിക്കറ്റ് അനുവദിക്കുന്നില്ലെന്നും ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അധികൃതര്‍ അറിയിച്ചു.

33-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് രണ്ട് ടിക്കറ്റ് വീതം സൗജന്യമായി നല്‍കുന്നു എന്നാണ് ഒരു വ്യാജ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച വാര്‍ത്ത. ഇത് സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നതിനാലാണ് അധികൃതര്‍ പ്രസ്താവനയുമായി എത്തിയത്. എമിറേറ്റ്‌സ് ഏറ്റവും മികച്ച വിമാന സര്‍വീസാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നവര്‍ക്കാണ് ടിക്കറ്റുകള്‍ ലഭിക്കുകയെന്നും ഇനി ആകെ 196 ടിക്കറ്റുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നും പറഞ്ഞാണ് വാര്‍ത്ത വന്നത്. ഇതേ തുടര്‍ന്ന് ആളുകള്‍ വ്യാപകമായി അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. നേരത്തെയും ഇത്തരത്തില്‍ സൗജന്യമുണ്ടെന്ന രീതില്‍ വാര്‍ത്തകള്‍ പ്രചരിച്ചിട്ടുണ്ട്.