അണ്ടർ-19 ലോകകപ്പ്: ഇംഗ്ലണ്ടും ബംഗ്ലാദേശും വിജയത്തോടെ തുടങ്ങി

0
45

ക്വീൻസ്ടൗണ്‍: അണ്ടർ-19 ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ടും ബംഗ്ലാദേശും വിജയത്തോടെ തുടങ്ങി. ഇംഗ്ലണ്ട് ആദ്യ മത്സരത്തിൽ നമീബിയയെ എട്ട് വിക്കറ്റിന് തകർത്തു. കാനഡയെ 66 റണ്‍സിന് തോൽപ്പിച്ചാണ് ബംഗ്ലാദേശ് കുട്ടിലോകകപ്പിൽ തുടങ്ങിയത്.

ദുർബലരായ നമീബിയയ്ക്കെതിരേ എട്ട് വിക്കറ്റിന്‍റെ ആധികാരിക ജയമാണ് ഇംഗ്ലണ്ട് നേടിയത്. ആദ്യം ബാറ്റ് ചെയ്ത നമീബിയ 50 ഓവറിൽ ഒൻപത് വിക്കറ്റിന് 196 റണ്‍സ് നേടി. ഇംഗ്ലണ്ട് 24.1 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലത്തിയത്.

കാനഡയ്ക്കെതിരേ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറിൽ എട്ട് വിക്കറ്റിന് 264 റണ്‍സ് നേടി. 122 റണ്‍സ് നേടിയ തൗഹിഡ് ഹൃഡോയിയാണ് ബംഗ്ലാദേശിന് മികച്ച സ്കോർ സമ്മാനിച്ചത്. ആഫിഫ് ഹൊസൈൻ 50 റണ്‍സ് നേടി. കാനഡയ്ക്ക് വേണ്ടി ഫൈസൻ ജാംഖാൻഡി അഞ്ച് വിക്കറ്റ് വീഴ്ത്തി.