അനധികൃത കുടിയേറ്റം തടയാന്‍ ഇന്ത്യ-ബ്രിട്ടന്‍ ധാരണ

0
55

ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റം തടയാന്‍ ഇന്ത്യ-ബ്രിട്ടന്‍ ധാരണയായി. അനധികൃത കുടിയേറ്റക്കാരെ മടക്കിക്കൊണ്ടുവരുന്നതും, രഹസ്യ വിവരങ്ങളും മറ്റ് രേഖകളും കൈമാറുന്നതും ഉള്‍പ്പെടെയുള്ള രണ്ട് കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.

കരാറില്‍ ഒപ്പുവെച്ചതോടെ വിജയമല്ല്യ ഉള്‍പ്പെടെ രാജ്യത്ത് നിന്ന് കടന്നുകളഞ്ഞവര്‍ക്ക് നിയമം തിരിച്ചടിയാകും. ബ്രിട്ടന്റെ കരോളിന നോക്സും ഇന്ത്യയുടെ കിരണ്‍ റിജിജുവുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഇതോടെ വിരലടയാളം ഉള്‍പ്പെടെയുള്ള രഹസ്യവിവരങ്ങള്‍ ഇരുരാജ്യങ്ങളുടെയും എന്‍ഫോഴ്സ്മെന്റുകള്‍ കൈമാറും.

ബ്രിട്ടനില്‍ അനധികൃതമായി താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ എളുപ്പം കണ്ടെത്താനും അവരെ തിരിച്ചെത്തിക്കാനും പുതിയ കരാര്‍ സഹായകരമാകും. ക്രിമിനല്‍ രേഖകള്‍ വേഗത്തില്‍ കൈമാറുക വഴി അന്വേഷണം എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനും ഇതോടെ കഴിയുന്നു.