അമിത വേഗതയില്‍ ഓടിയ കാർ രണ്ടാം നിലയിലേയ്ക്ക് പറന്നു കയറി; വീഡിയോ വൈറല്‍

0
69

റോഡിലൂടെ ഓടിയ കാർ രണ്ടാം നിലയിലേയ്ക്കാണ് പറന്നു കയറിയത്. അപകടത്തിന്റെ വീഡിയോയാണിപ്പോള്‍ സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത്. അമിത വേഗത്തിലെത്തിയ കാർ റോഡിലെ മീഡിയനിൽ കയറി ഉയർന്ന് പൊങ്ങി കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

അമേരിക്കയിലെ കാലിഫോർണിയയിലെ സാന്റാ അനയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ 5.30 നടന്ന സംഭവം സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞു.

അപകടം നടന്നപ്പോൾ‌ രണ്ടുപേരായിരുന്നു കാറിലുണ്ടായിരുന്നത്. ഡ്രൈവർ മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അപകടം നടന്നയുടനെ ഒരാൾക്ക് കാറില്‍ നിന്ന് ഇറങ്ങാൻ സാധിച്ചെങ്കിലും മറ്റെയാൾ വാഹനത്തിൽ കുടുങ്ങുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറിന് ശേഷം ഫയർ‌ ഫോഴ്സ് എത്തിയാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.