ഇന്ത്യയുമായുള്ള ബന്ധം സ്വര്‍ഗത്തില്‍ നടക്കുന്ന വിവാഹത്തിന്​ തുല്യമെന്ന് ബെഞ്ചമിന്‍ നെതന്യാഹു

0
45

ന്യൂഡൽഹി : യു.എന്നിലെ ഒരു വോട്ട്​ ​കൊണ്ട്​ ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴില്ലെന്ന്​ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇന്ത്യ ഇസ്രായേലിനെതിരായി വോട്ട്​ ചെയ്​തത്​ ദു:ഖമുണ്ടാക്കിയെന്നും നെതന്യാഹു പറഞ്ഞു.

ഇന്ത്യയുമായുള്ള ബന്ധം സ്വര്‍ഗത്തില്‍ നടക്കുന്ന വിവാഹത്തിന്​ തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസമാണ്​ ഇസ്രായേല്‍ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ച്‌​ യു.എസ്​ നടപടിക്കെതിരെ​ ​ഐക്യരാഷ്​ട്രസഭ വോട്ടെടുപ്പ്​ നടത്തിയത്​. 127 രാജ്യങ്ങള്‍ യു.എസിനെ എതിര്‍ത്ത്​ വോട്ട്​ ചെയ്​തിരുന്നു.

രണ്ട്​ രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൊണ്ട്​ സാങ്കേതിക വിദ്യ, കൃഷി തുടങ്ങിയ പല മേഖലകളിലും പുരോഗതി ഉണ്ടാക്കാന്‍ സാധിക്കുമെന്നും നെതന്യാഹു പറഞ്ഞു.